Follow KVARTHA on Google news Follow Us!
ad

Bail | നടി തുനിഷ ശര്‍മയുടെ മരണം: അറസ്റ്റിലായ നടന്‍ ശീസന്‍ ഖാന് ജാമ്യം

Tunisha Sharma death case: Court grants bail to Sheezan Khan #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മുംബൈ: (www.kvartha.com) നടി തുനിഷ ശര്‍മ(20)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ അറസ്റ്റിലായ നടന്‍ ശീസന്‍ ഖാന് ജാമ്യം അനുവദിച്ച് മഹാരാഷ്ട്ര കോടതി. ഒരു ലക്ഷം രൂപയുടെ ബോന്‍ഡിലാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

രണ്ട് മാസത്തിന് ശേഷമാണ് ശീസന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. 2022 ഡിസംബര്‍ 24നാണ് തുനിഷയെ സെറ്റിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹനടന്‍ ശീസന്‍ ഖാനുമായിട്ടുള്ള പ്രണയ തകര്‍ചയായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നത്.

Mumbai, News, National, Arrest, Arrested, Bail, Tunisha Sharma death case: Court grants bail to Sheezan Khan.

Keywords: Mumbai, News, National, Arrest, Arrested, Bail, Tunisha Sharma death case: Court grants bail to Sheezan Khan.

Post a Comment