ചെന്നൈ: (www.kvartha.com) സുഹൃത്തുക്കളുമായി മത്സരിച്ച് 45 അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ചതിന് പിന്നാലെ എട്ടാം ക്ലാസുകാരി മരിച്ചതായി റിപോര്‍ട്. ഊട്ടിയിലെ ഉദഗമണ്ഡലം മുനിസിപല്‍ ഉര്‍ദു മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ജെയ്ബ ഫാത്വിമ (13) ആണ് മരിച്ചത്. മറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ ചികിത്സയിലാണെന്നും റിപോര്‍ടുകള്‍ പറയുന്നു.
പൊലീസ് പറയുന്നത്: ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അയണ്‍ ഗുളിക നല്‍കാറുണ്ടായിരുന്നു. സംഭവദിവസം പ്രധാനാധ്യാപകന്റെ മുറിയില്‍ സൂക്ഷിച്ച ഗുളികകള്‍ എടുത്ത് കുട്ടികള്‍ കഴിക്കുകയായിരുന്നു. ആരാണ് കൂടുതല്‍ കഴിക്കുക എന്ന് ബെറ്റ് വച്ചു. ഫാത്വിമയായിരുന്നു കൂടുതല്‍ കഴിച്ചത്.
കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ 10 വീതം ഗുളികകളും രണ്ട് ആണ്‍കുട്ടികള്‍ മൂന്ന് വീതം ഗുളികകളും കഴിച്ചു. പിന്നീട് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായതോടെ ഊട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോയമ്പത്തൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. ഫാത്വിമയുടെ കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായ അവസ്ഥയിലായിരുന്നു. കരള്‍ മാറ്റം നിര്‍ദേശിച്ച് കുട്ടിയെ ചെന്നൈയിലെ സ്റ്റാന്‍ലി മെഡികല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇവിടേക്ക് കൊണ്ടുപോകും വഴി ആരോഗ്യാവസ്ഥ മോശമായതോടെ സേലത്തെ മെഡികല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Keywords: Chennai, News, Kerala, Death, Student, Treatment, TN girl consumes too many iron pills on dare, dies.