Follow KVARTHA on Google news Follow Us!
ad

Arrested | 'പൊലീസെന്ന വ്യാജേന 6 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി'; 3 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Thrissur: Three bus drivers arrested in fraud case
തൃശൂര്‍: (www.kvartha.com) പൊലീസ് ചമഞ്ഞ് ശീട്ടുകളി സംഘത്തില്‍നിന്ന് പണം തട്ടി മുങ്ങിയെന്ന കേസില്‍ മൂന്ന് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. പ്രദീപ് (42), സുബൈര്‍ (38), സനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച് ഏഴിന് കല്ലൂര്‍ ആലേങ്ങാടായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ശീട്ടുകളി കഴിഞ്ഞ് വരുകയായിരുന്ന സംഘത്തിന്റെ വാഹനം പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയ പ്രതികള്‍ തടഞ്ഞു. തുടര്‍ന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം സ്റ്റേഷനില്‍ വരാന്‍ നിര്‍ദേശിച്ച് കാറുമായി കടന്നുകളയുകയുമായിരുന്നു. സംശയം തോന്നിയ സംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് സംഭവം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. 

Thrissur, News, Kerala, Arrested, Police, Crime, Thrissur: Three bus drivers arrested in fraud case.

പൊലീസ് നടത്തിയ പരിശോധനയില്‍ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമത്വം നടത്തിയ കാറിലെത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന്  സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിയെടുത്ത പണം തൃശൂരിലെത്തി പങ്കുവെച്ച സംഘം ഊട്ടിയിലേക്ക് മുങ്ങിയിരുന്നു. തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.

Keywords: Thrissur, News, Kerala, Arrested, Police, Crime, Thrissur: Three bus drivers arrested in fraud case.

Post a Comment