തൃശൂര്‍: (www.kvartha.com) ദേശമംഗലത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പതിപ്പറമ്പില്‍ സുബ്രഹ്‌മണ്യന്‍ (40) ആണ് മരിച്ചത്. സഹോദരന്‍ സുരേഷ് ആണ് സുബ്രഹ്‌മണ്യനെ കുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സുരേഷ് സുബ്രഹ്‌മണ്യനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുത്തിപരുക്കേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് സുബ്രഹ്‌മണ്യന്‍ മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Thrissur, News, Kerala, Treatment, Arrested, Crime, Police, Thrissur: Man killed; One arrested.