Follow KVARTHA on Google news Follow Us!
ad

Elephant | ഉത്സവത്തിന് എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ഓട്ടത്തിനിടെ മതില്‍ തകര്‍ത്തു

Thrissur: Elephant runs amok at temple #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) വാടാനപ്പള്ളി ഏഴാം കല്ലില്‍ ഉത്സവത്തിന് എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയിടഞ്ഞു. വെള്ളിയാഴ്ച പുലര്‍ചെയായിരുന്നു സംഭവം. ഏഴാം കല്ല് പനക്കപറമ്പില്‍ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്.

പാപ്പാന്മാര്‍ വെള്ളം കൊടുക്കുമ്പോഴായിരുന്നു സംഭവം. ഓട്ടത്തിനിടെ ആന മതില്‍ തകര്‍ത്തു. രാവിലെ 5.45 മണിയോടെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് എലിഫന്റ് സ്‌ക്വാഡ് ആണ് ആനയെ തളച്ചത്.

Thrissur, News, Kerala, Elephant, Temple, Festival, Thrissur: Elephant runs amok at temple.

Keywords: Thrissur, News, Kerala, Elephant, Temple, Festival, Thrissur: Elephant runs amok at temple.

Post a Comment