Follow KVARTHA on Google news Follow Us!
ad

Accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു

Thrissur: Elderly woman died in road accident
തൃശൂര്‍: (www.kvartha.com) റോഡ് മുറിച്ചുകടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ 60കാരിയായ ആമിനയാണ് മരിച്ചത്. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി സെന്ററില്‍ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. 

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം ഏങ്ങണ്ടിയൂര്‍ എം ഐ മിഷന്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Thrissur, News, Kerala, Accident, Thrissur: Elderly woman died in road accident

Keywords: Thrissur, News, Kerala, Accident, Thrissur: Elderly woman died in road accident

Post a Comment