തൃശൂര്‍: (www.kvartha.com) പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്. വീടിന് മുന്‍വശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂര്‍ പെരിങ്ങോട്ടുകരയിലാണ് സംഭവം.
ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
Keywords: Thrissur, News, Kerala, Death, Injured, Police, Medical College, Treatment, Thrissur: Elderly man died after injury.