തൃശൂര്‍: (www.kvartha.com) തളിക്കുളത്തെ ബീച്ച് റിസോര്‍ടിലെത്തിയ വിദേശി കടലില്‍ മുങ്ങിമരിച്ചു. ഓസ്ട്രിയക്കാരനായ പ്രിന്റര്‍ ജെറാള്‍ഡ് (76) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ പെടുകയായിരുന്നുവെന്നാണ് വിവരം.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് പിന്റര്‍ ജെറാള്‍ഡ് റിസോര്‍ടില്‍ താമസിക്കാനെത്തിയത്.
Keywords: Thrissur, News, Kerala, Drowned, Death, hospital, Thrissur: Austrian citizen drowned.