Follow KVARTHA on Google news Follow Us!
ad

Arrested | പട്ടാപ്പകല്‍ വീടുകളില്‍ കയറി മോഷണം; 3 സ്ത്രീകള്‍ അറസ്റ്റില്‍

Three woman arrested for robbery case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഓച്ചിറ: (www.kvartha.com) പട്ടാപ്പകല്‍ വീടുകളില്‍ കയറി മോഷണം നടത്തിയെന്ന സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മി, മാരി, കൗസല്യ എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങന്‍കുളങ്ങരയില്‍ ഒരു വീട്ടിലെ കാലിത്തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയുടെ കതക് ചവിട്ടിത്തുറന്ന് മോഷണം നടത്തുന്നതിനിടെ, ശബ്ദംകേട്ട് വീട്ടുകാര്‍ എത്തി പിടുകൂടുകയായിരുന്നു. ശാസ്തപാളയത്തും ഇവര്‍ക്കെതിരെ മോഷണക്കേസ് നിലവിലുള്ളതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

News, Kerala, Robbery, Women, Crime, Police, Three woman arrested for robbery case.

Keywords: News, Kerala, Robbery, Women, Crime, Police, Three woman arrested for robbery case.

Post a Comment