അടിമാലി: (www.kvartha.com) കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ റിച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ 2.30 മണിയോടെയായിരുന്നു സംഭവം.
30 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയതതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ അടിമാലി താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Students, Death, Drowned, Three students drowned.