തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം കോട്ടുകാലില്‍ രണ്ട് കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ചരുവിള പുത്തന്‍ വീടില്‍ തങ്കരാജന്റെ വീട്ടിലെ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താണത്. സമീപത്ത് നിന്നിരുന്ന വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ടെന്ന് തങ്കരാജന്‍ പറഞ്ഞു.
തങ്കരാജന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞതിന് പിന്നാലെയാണ് സരോജത്തിന്റെ വീട്ടിലെ കിണറും ഇടിഞ്ഞ് താഴ്ന്നത്. കുറച്ച് ദിവസങ്ങളിലായി ചെറുതായി വശങ്ങള്‍ ഇടിഞ്ഞ് തുടങ്ങിയ കിണര്‍ കഴിഞ്ഞ ദിവസം വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുക ആയിരുന്നു എന്ന് സരാജ പറഞ്ഞു.
ഇതിനൊപ്പം റോഡിലും വീടുകളിലും ചെറിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കോട്ടുകാല്‍ പഞ്ചായത് പ്രസിഡന്റ് ജെറോം ദാസ്, സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ദീപു, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Keywords: Thiruvananthapuram, News, Kerala, Well, Thiruvananthapuram: Two well Collapsed.