തിരുവനന്തപുരം: (www.kvartha.com) ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ശംനാദ് ആണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ ഇന്റര്‍വ്യൂ നടത്തിയ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയാണ് കഴിഞ്ഞ മാസം പൊലീസിന് മുന്നില്‍ കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
നിരവധി പേരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ രണ്ട് മാസത്തിന് ശേഷമാണ് മുഖ്യപ്രതി കീഴടങ്ങിയത്. അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാര്‍ഥികള്‍ക്കും നഷ്ടപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. 15 കേസുകളാണ് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരന്‍ തമ്പിയെന്നും ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തതായി ശശികുമാരന്‍ ഇയാള്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരന്‍ തമ്പി പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിലെ മറ്റ് പ്രതികളായ ശ്യാംലാല്‍, ദിവ്യ നായര്‍ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ നിരവധി പേര്‍ ഇനിയും പിടിയിലാവാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Arrested, Job, Fraud, Teacher, Police, Case, Crime, Thiruvananthapuram: Teacher arrested in job scam case.