Arrested | 'മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു'; 51കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറിലുണ്ടായ വാക് തര്‍ക്കത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റതായി പൊലീസ്. സംഭവത്തില്‍ ബിനുവി(51)നെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. പഴയചന്ത കെടിഡിസി ബിയര്‍ പാര്‍ലറിന് മുന്നില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: ബിയര്‍ പാര്‍ലറില്‍ നിന്ന് ഷിജു എന്നയാള്‍ ബൈക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്നു. പിന്നാലെ പാര്‍ലറിന് മുന്നില്‍ നിന്ന ബിനുവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. 

Arrested | 'മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു'; 51കാരന്‍ അറസ്റ്റില്‍

തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ബിനു കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കത്തികൊണ്ട് ഇയാള്‍ ഷിജുവിന്റെ വയറ്റില്‍ കുത്തി. ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. 

മുറിവേറ്റ ശേഷം ഇയാള്‍ തിരികെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിജു ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

Keywords:  Thiruvananthapuram, News, Kerala, attack, Crime, Police, attack, Injured, Thiruvananthapuram: Man injured in bar parlour attack; One arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script