Died | കിണര്‍ നന്നാക്കുന്നതിനിടെ കുഴഞ്ഞുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കിണര്‍ നന്നാക്കുന്നതിനിടെ കുഴഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചിറയിന്‍കീഴിലായിരുന്നു സംഭവം. അതേസമയം കിണറ്റില്‍പെട്ട മറ്റൊരു തൊഴിലാളിയെ നാട്ടുകാര്‍ രക്ഷിച്ചു. വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഫയര്‍ഫോഴ്സ് എത്തിയാണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്. സുജിത്തും ജിനില്‍കുമാര്‍ എന്ന മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കുന്നതിനിടെ സുജിത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കുഴഞ്ഞുവീണ സുജിത്ത് വെള്ളത്തിലേക്ക് താഴ്ന്നുപോയി. രക്ഷിക്കാന്‍ ജിനില്‍കുമാറും കിണറ്റിലിറങ്ങിയെങ്കിലും അദ്ദേഹവും അപകടത്തില്‍പെടുകയായിരുന്നു. നാട്ടുകാരെത്തിയാണ് ജിനില്‍കുമാറിനെ രക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Death, Police, Thiruvananthapuram: Man collapsed and died.