തിരുവനന്തപുരം: (www.kvartha.com) എടിഎം കൗണ്ടറിന് തീപ്പിടിച്ചു. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് അപകടം നടന്നത്. കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുകയും ഫയര്‍ അലാറം അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആറ്റിങ്ങല്‍ പൊലീസ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു.
ഉടന്‍ സ്ഥലത്ത് എത്തിയ അഗ്‌നിശമന സേന കൗണ്ടറിനുള്ളിലെ തീക്കെടുത്തിയതിനാല്‍ സമീപത്തെ ബാങ്കിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നില്ല. എടിഎം കൗണ്ടറിന്നുള്ളിലെ എസി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ ഭാഗികമായി കത്തി നശിച്ചതായി അഗ്‌നിശമന സേന വ്യക്തമാക്കി. ഷോര്‍ട് സര്‍ക്യൂട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Thiruvananthapuram, News, Kerala, Fire, ATM, Police, Thiruvananthapuram: ATM counter catches fire.