Police Booked | 'ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അടിയേറ്റ് അയല്‍വാസി മരിച്ചു'; ദമ്പതികള്‍ക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അടിയേറ്റ് അയല്‍വാസി മരിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര താനെയിലെ നയാനഗറിലാണ് സംഭവം. ദമ്പതികള്‍ ദിവസേന അയല്‍വാസിയായ അഫ്‌സര്‍ ഖത്രിയുമായി ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടാകാറുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നത്: വാതിലിന് തൊട്ടടുത്ത് ചെരുപ്പ് അഴിച്ച് വയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. ചെരുപ്പുകള്‍ വാതിലിനു സമീപം വയ്ക്കുന്നുവെന്ന് ദമ്പതികളും കൊല്ലപ്പെട്ട ഖത്രിയും പരസ്പരം ആരോപിച്ചാണ് തര്‍ക്കങ്ങള്‍ നടക്കാറുള്ളത്. കഴിഞ്ഞ ദിവസം രാത്രിയും തര്‍ക്കമുണ്ടായി.
തുടര്‍ന്ന് അത് കൈയാങ്കളിയാവുകയും ദമ്പതികളുടെ അടിയേറ്റ് ഖത്രി മരിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെയുണ്ടായ പരുക്കാണ് മരണത്തിനിടയാക്കിയത്. സംഭവത്തില്‍ പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Mumbai, News, National, Case, Police, Crime, Death, Thane Couple Booked for Neighbour's Murder.

