Follow KVARTHA on Google news Follow Us!
ad

Holiday | തെലങ്കാനയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍കാര്‍

Telangana government declares holiday for women on International Women's #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ വനിതാ ദിനമായ മാര്‍ച് എട്ടിന് സ്ത്രീ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍കാര്‍. ഇത് സംബന്ധിച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ ചീഫ് സെക്രടറി എ ശാന്തി കുമാരി ഒപ്പുവച്ചു. സര്‍കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായാണ് തെലങ്കാനയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

വനിതകളുടെ പ്രാധാന്യം സമൂഹത്തിന് കാണിച്ചുകൊടുക്കാനായി വിവിധ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എന്‍ജിഒകളിലേയും സ്ത്രീകളുടെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പ് വരുത്തും.

Hyderabad, News, National, Woman, Women's-Day, Telangana government declares holiday for women on International Women's day.

Keywords: Hyderabad, News, National, Woman, Women's-Day, Telangana government declares holiday for women on International Women's day.

Post a Comment