Found Dead | പ്ലസ് വണ്‍ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍
Mar 1, 2023, 16:04 IST
ഹൈദരാബാദ്: (www.kvartha.com) പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 16കാരനെ സഹപാഠികളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയില്‍ മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ സുഹൃത്തിലൊരാള്‍ ആരോപിച്ചു.
പൊലീസ് പറയുന്നത്: മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയെ രാത്രി 10 മണിവരെ സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടിയെ കാണാതായത്. തുടര്‍ന്ന് എല്ലാ ക്ലാസ് റൂമിലും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ സ്‌കൂളിന് മുന്നില്‍ സമരം നടത്തി. സ്‌കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
Keywords: Hyderabad, News, National, Found Dead, Death, Police, Examination, Student found dead in class room.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.