തിരുവനന്തപുരം: (www.kvartha.com) നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. അപകടത്തില്‍ 12 കുട്ടികള്‍ക്ക് പരുക്കേറ്റു. ആറ്റിങ്ങല്‍ ദേശീയപാതയിലാണ് സംഭവം.
രണ്ട് കോളജ് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ആറ്റിങ്ങല്‍ മണമ്പൂരില്‍ ആണ് നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പാഞ്ഞ് കയറിയത്. കെടിസിടി കോളജിലെ എം എ ഇന്‍ഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ശ്രേഷ്ഠ. ബസ് കാത്ത് നില്‍ക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
Keywords: Thiruvananthapuram, News, Kerala, Injured, Accident, Death, Student died in road accident