Follow KVARTHA on Google news Follow Us!
ad

Kochi Metro | വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ; എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടികറ്റ് എടുത്താലും 20 രൂപ മതി

Special offer of Kochi metro for women on Women's day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) വനിതാ ദിനമായ മാര്‍ച് എട്ടിന് സ്ത്രീകള്‍ക്കായി പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടികറ്റ് എടുത്താലും 20 രൂപ നല്‍കിയാല്‍ മതിയെന്നാണ് കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍. 

20 രൂപാ നിരക്കില്‍ യാത്രയ്ക്കൊപ്പം നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. വനിതാ ദിനത്തില്‍ തന്നെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുന്നത്. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്. നാപ്കിന്‍ മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യ നാപ്കിനുകളും ലഭിക്കും. 

Kochi, News, Kerala, Kochi Metro, Women's-Day, Special offer of Kochi metro for women on Women's day.

Keywords: Kochi, News, Kerala, Kochi Metro, Women's-Day, Special offer of Kochi metro for women on Women's day.

Post a Comment