പത്തനംതിട്ട: (www.kvartha.com) ശബരിമല ക്ഷേത്രനട മാര്‍ച് 14ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. മീനമാസ പൂജകള്‍ക്കായാണ് ക്ഷേത്രനട തുറക്കുന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.
തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകരും. ശേഷം തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മീനം ഒന്നായ മാര്‍ച് 15ന് പുലര്‍ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും.
Keywords: Pathanamthitta, News, Kerala, Religion, Sabarimala, Sabarimala Temple, Sabarimala nada will be opened from March 14.