Obituary | റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി കണ്ണൂര്‍ സ്വദേശിയായ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി കീച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) ആണ് യാത്രാമധ്യേ ബത്ഹയില്‍ വച്ച് മരിച്ചത്. റിയാദ് അതീഖയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. 
Aster_MIMS

30 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്‌സത്, മക്കള്‍: ഇബ്രാഹീം, മുഹമ്മദ് അഫ്‌സല്‍, നഫീസത്വുല്‍ ശിഫ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, മെഹബൂബ് ചെറിയവളപ്പില്‍ എന്നിവര്‍ അറിയിച്ചു.

Obituary | റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Keywords:  Riyadh, News, Gulf, World, Death, Obituary, Riyadh: Malayali expatriate collapsed and died.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia