SWISS-TOWER 24/07/2023

Died | ഗെയ്‌സര്‍ വാതക ചോര്‍ച; ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvatha.com) രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ശിവരഞ്ജന്‍ ഝാന്‍വാര്‍ (37), കവിത (35) എന്നിവരാണ് മരിച്ചത്. ഗെയ്‌സറിന് ഘടിപ്പിച്ച ഗ്യാസ് ലീകായതിനെ തുടര്‍ന്ന് ശ്വാസമുട്ടിയാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായ മകന്‍ വിഹാര്‍ (അഞ്ച്) രക്ഷപ്പെട്ടുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.

Aster mims 04/11/2022

പൊലീസ് പറയുന്നത്: ശീതള അഷ്ടമിക്ക് പങ്കെടുത്ത് ദമ്പതികളും മകനും വീട്ടിലെത്തി. തുടര്‍ന്ന്  കുളിക്കാനായി കുളിമുറിയിലേക്ക് കടക്കുകയായിരുന്നു. ഈ സമയത്ത് ഗെയ്‌സറിന് ഘടിപ്പിച്ച ഗ്യാസ് ചോര്‍ന്നതിനാല്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുളിക്കാനായി കടന്ന കുടുംബം മണിക്കൂറുകള്‍ കഴിഞ്ഞും പുറത്തുകാണാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.

Died | ഗെയ്‌സര്‍ വാതക ചോര്‍ച; ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍

മൂന്നുപേരെയും തറയില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടയുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികള്‍ മരണത്തിന് കീഴടങ്ങി. മകന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

Keywords: Jaipur, News, National, Found Dead, Police, Rajasthan Couple Die Of Suffocation Due To Geyser Gas Leak.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia