ലക്‌നൗ: (www.kvartha.com) ട്രെയിന്‍ യാത്രക്കിടെ സ്വിസ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ജിതേന്ദ്ര സിങ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ലക്‌നൗവില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമമുണ്ടായതെന്നാന്നാണ് പരാതിയില്‍ പറയുന്നത്.
പൊലീസ് പറയുന്നത്: ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച കോണ്‍സ്റ്റബിളാണ് ജിതേന്ദ്ര സിങ്. ഭാവി വരനൊപ്പം സഞ്ചരിക്കുമ്പോള്‍ കോണ്‍സ്റ്റബിള്‍ സമീപത്തെത്തി മോശമായി സംസാരിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സ്വിസ് യുവതിയുടെ പരാതി. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.
Keywords: Lucknow, News, National, Arrest, Complaint, Train, Molestation, Arrested, Crime, Railway constable molests Swiss woman onboard Tejas Express train, arrested.