ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ലന്‍ഡന്‍ പ്രസംഗത്തിന് പിന്നാലെ പാര്‍ലമെന്റ് ബജറ്റ് സെഷനില്‍ വിമര്‍ശനവുമായി ഭരണപക്ഷാംഗങ്ങള്‍. രാഹുല്‍ ഗാന്ധി ലന്‍ഡനില്‍ ഇന്‍ഡ്യയെ അപമാനിച്ചുവെന്നും പാര്‍ലമെന്റിന് മുമ്പാകെ മാപ്പ് പറയണമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പീയുഷ് ഗോയലും ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
'രാഹുല്‍ ഗാന്ധി ലന്‍ഡനില്‍ ഇന്‍ഡ്യയെ അപമാനിച്ചു. ഈ സഭയിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അപലപിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. സഭയ്ക്ക് മുമ്പാകെ മാപ്പ് പറയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണം.' എന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി സഭയില്‍ വന്ന് രാജ്യത്തെ ജനങ്ങളോടും സഭയോടും മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയലും പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സെഷനിലാണ് മന്ത്രിമാര്‍ ആവശ്യവുമായി മുന്നോട്ടുവന്നത്.
Keywords: New Delhi, News, National, Politics, Rahul Gandhi, Rahul Gandhi Should Apologise : Government s Offensive In Parliament: Rajnath Singh.