കണ്ണൂര്‍: (www.kvartha.com) ഓടോറിക്ഷാ ഡ്രൈവറില്‍ നിന്നും പണം കവര്‍ന്നെന്ന കേസില്‍ അറസ്റ്റിലായ പ്രതിക്കെതിരെ മറ്റൊരു മോഷണ കേസ് കൂടിയെടുത്തു. വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ നിന്നും സ്വര്‍ണമോതിരം കവര്‍ന്നെന്ന പരാതിയിലാണ് മുഹമ്മദ് താഹയ്‌ക്കെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം താഴെ ചൊവ്വയിലേക്ക് ട്രിപ് വിളിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഓടോറിക്ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തി 8,000 രൂപ കവര്‍ന്നെന്ന കേസില്‍ മുഹമ്മദ് താഹയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് താഴെ ചൊവ്വയിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രതിയെ പിടികൂടിയത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ പതിവായി ഓടോറിക്ഷാ ടാക്സി ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.
ദൂരെ സ്ഥലങ്ങളിലേക്ക് ട്രിപ് വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്താന്‍ പറഞ്ഞതിനുശേഷം ഓടോറിക്ഷാ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ടായിരുന്നുവെങ്കിലും നാണക്കേടുകൊണ്ട് തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിരുന്നില്ല.
Keywords: Kannur, News, Kerala, theft, Crime, Robbery, Complaint, Police booked against man on robbery case.