പത്തനംതിട്ട: (www.kvartha.com) മേലെ വെട്ടിപ്രത്ത് കാറും ബൈകുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ബൈക് യാത്രക്കാരായ പാലക്കാട് സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. പുലര്‍ചെ 1.30 മണിയോടെയാണ് അപകടമുണ്ടായത്.
അമിത വേഗത്തിലെത്തിയ കാര്‍ എതിര്‍വശത്ത് കൂടി വരികയായിരുന്ന ബൈകുകളെ ഇടിക്കുകയായിരുന്നു. രണ്ട് ബൈകുകളിലായി നാല് പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ മരണപ്പെട്ടു.
Keywords: Pathanamthitta, News, Kerala, Accident, Death, Injured, Pathanamthitta: Two died in road accident.