പത്തനംതിട്ട: (www.kvartha.com) കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്. കെഴവള്ളൂര്‍ ഓര്‍തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു.
ബസിലുണ്ടായിരുന്ന ആളുകള്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ബസ് ഡ്രൈവര്‍ക്കും പരുക്കുണ്ട്. അതേസമയം ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Keywords: Pathanamthitta, News, Kerala, Injured, Accident, Pathanamthitta: Passengers injured in road accident.