പത്തനംതിട്ട: (www.kvartha.com) സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അഭിനന്ദാണ് അറസ്റ്റിലായത്. മൂന്നുദിവസം മുമ്പായിരുന്നു സംഭവം. പോക്‌സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
പൊലീസ് പറയുന്നത്: ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബലമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടും ഫോണ്‍ നമ്പറും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ചയാണ് മലപ്പുറത്തുനിന്ന് പിടിയിലായത്.
Keywords: Pathanamthitta, News, Kerala, Arrest, Arrested, Social-Media, Police, Pathanamthitta: Man arrested for kidnapping attempt.