പാലക്കാട്: (www.kvartha.com) പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മുക്കൈ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും അപകടത്തില്‍പെടുകയായിരുന്നു എന്നാണ് വിവരം.
ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ ഒരു കംപനിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. മൃതദഹേങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Palakkad, News, Kerala, River, Drowned, Accident, Palakkad: Two drowned in river.