പാലക്കാട്: (www.kvartha.com) ബെംഗ്‌ളൂറില്‍ നിന്ന് തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച 130 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടികൂടി. സംഭവത്തില്‍ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തു. വാളയാറിലെത്തിയ ദീര്‍ഘദൂര ബസിലെ എക്‌സൈസ് പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 7.30 മണിയോടെയാണ് മാര്‍കറ്റില്‍ 10 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്ന് യുവാക്കളില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ ഉമര്‍ ഹാരിസ് വില്‍പ്പന സംഘത്തിലെ പ്രധാനിയാണെന്നാണ് കണ്ടെത്തല്‍. സ്‌കൂള്‍ കുട്ടികള്‍, റിസോര്‍ടുകള്‍ എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരാണ് ഇരുവരുമെന്നും പ്രതികള്‍ രണ്ടുപേരും മറ്റുപല കേസുകളില്‍ ഉള്‍പെട്ടവരാണെന്നും എക്‌സൈസ് വ്യക്തമാക്കി.
Keywords: Palakkad, News, Kerala, Arrest, Arrested, Crime, Palakkad: Two arrested with MDMA.