പാലക്കാട്: (www.kvartha.com) കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൗഫീഖ്, വിമല്‍, ബശീറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടുടമസ്ഥന്റെ മെഡികല്‍ ഷോപിലെ ജീവനക്കാരനായ തൗഫീഖാണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: മൂന്ന് പേര്‍ ഓടോറിക്ഷയില്‍ പ്രതിഭാനഗര്‍ സെകന്‍ഡ് സ്ട്രീറ്റിലെ അന്‍സാരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് വെള്ളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി വീട്ടമ്മയായ ശെഫീനയെ ആക്രമിക്കുകയായിരുന്നു. ശെഫീനയെ കെട്ടിയിട്ട ശേഷം വീട്ടിലുണ്ടായിരുന്ന 57 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും പ്രതികള്‍ മോഷ്ടിച്ചു.
തുടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈകിലാണ് പ്രതികള്‍ സ്ഥലം വിട്ടത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ നാല് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മുഖ്യ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയി വിറ്റതായി പ്രതികള്‍ മൊഴി നല്‍കി. കവര്‍ച പോയ പണം പൊലീസ് കണ്ടെത്തി.
Keywords: Palakkad, News, Kerala, Arrested, Crime, Robbery, Police, Palakkad: Three arrested in robbery case.