പാലക്കാട്: (www.kvartha.com) പട്ടാമ്പിയില്‍ നേര്‍ചയ്ക്കിടെ കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമിറ്റികള്‍ തമ്മില്‍ സംഘര്‍ഷം. ഇത് തടയാനെത്തിയ മലപ്പുറം എംഎസ്പി കാംപിലെ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് പട്ടാമ്പി നേര്‍ചയ്ക്കിടെ നടുറോഡില്‍ കൂട്ടയടി നടന്നത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ടാല്‍ അറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തതായി പട്ടാമ്പി പൊലീസ് പറഞ്ഞു.
Keywords: Palakkad, News, Kerala, Injured, Police, Case, Crime, Clash, Palakkad: Policeman injured in Pattambi clash.