പാലക്കാട്: (www.kvartha.com) കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ചയുണ്ടായതായും വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാര്‍ ആരോപിച്ചു. ചുമ, ഛര്‍ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ പോയെന്നും ഇവിടത്തെ കുട്ടികള്‍ പറയുന്നു.
നേരത്തെയും പല തവണ ഇതുപോലെയുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം നേരിയ തോതില്‍ ഉണ്ടായ ചോര്‍ച പരിഹരിച്ചതാണെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം. മൂന്ന് മാസം, ആറ് മാസം കൂടുമ്പോള്‍ പരിശോധിച്ച് അമോണിയം ലൈനുകള്‍ മാറ്റാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ ചെറിയ തോതിലുള്ള മണം ഉണ്ടാകാറുണ്ട്.
ഇനി അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. കുറച്ചുകൂടി മുന്‍കരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികള്‍ കൈക്കൊള്ളാമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അമോണിയം പ്ലാന്റില്‍ നിന്നുള്ള ചോര്‍ച ആളുകളെ ബാധിക്കാതിരിക്കാന്‍ വീടുകളുടെ നേരെയുള്ള ഭാഗം കവര്‍ ചെയ്ത് കൊടുക്കണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചു.
Keywords: Palakkad, News, Kerala, Children, Palakkad: Natives alleges ammonium leak in milma plant.