പാലക്കാട്: (www.kvartha.com) ഓടോറിക്ഷയും ഗ്യാസ് സിലിന്‍ഡറുമായി വന്ന ഗുഡ്‌സ് ഓടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് കൂറ്റനാട് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തെറിച്ചു വീണു. ഭാഗ്യത്തിനാണ് വന്‍ അപകടം ഒഴിവായത്. കൂറ്റനാട് നിന്ന് പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓടോറിക്ഷയും എതിരെ വരികയായിരുന്ന ഗ്യാസ് സിലിന്‍ഡര്‍ കയറ്റിയ ഓടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
Keywords: Palakkad, News, Kerala, Accident, Vehicles, Injured, Palakkad: Autorickshaw collided with goods autorickshaw.