Follow KVARTHA on Google news Follow Us!
ad

Bee Attack | തേനീച്ച ആക്രമണം; 21 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

Palakkad: 21 injured in bee attack

പാലക്കാട്: (www.kvartha.com) കൊല്ലങ്കോട് കാച്ചാംകുറിശ്ശിയിലുണ്ടായ തേനീച്ച ആക്രമണത്തില്‍ 21 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. അതേസമയം ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. പതിവുപോലെ ജോലിക്കെത്തി ഒപ്പിടുന്ന സമയത്ത് തേനീച്ചകളെത്തി ആക്രമിച്ചിരുന്നു.

ചിലര്‍ക്ക് രണ്ടും മൂന്നും തവണ ആക്രമണമേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ സമീപത്തുള്ള കൊല്ലങ്കോട്ടെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ തേടി. സമീപത്തുള്ള വ്യക്തിയുടെ വളര്‍ത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരുക്കേറ്റ നായ ചത്തു.

Palakkad, News, Kerala, Injured, Palakkad: 21 injured in bee attack.

Keywords: Palakkad, News, Kerala, Injured, Palakkad: 21 injured in bee attack.

Post a Comment