കോഴിക്കോട്: (www.kvartha.com) തലശ്ശേരിയില്‍ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. നൗശാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്റെ അടുത്ത അനുയായി ആണ് നൗശാദെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന അലി ഉബൈറാനെ കഴിഞ്ഞമാസം 22നാണ് അന്വേഷണ സംഘം പിടികൂടിയത്.
നവംബര്‍ 22നാണ് താമരശ്ശേരി സ്വദേശി അശ്‌റഫിനെ അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ചത്. അലിഉബൈറാനും അഷറഫിന്റെ ബന്ധുവും തമ്മില്‍ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണെന്നും പൊലീസ പറഞ്ഞു.
Keywords: Kozhikode, News, Kerala, Case, Crime, Arrest, One more arrested in kidnap case.