അരൂര്‍: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന ലൈലാന്റ് ലോറി ഡ്രൈവര്‍ ഈറോഡ് ചെട്ടി പാളയം ഗോപി (50)ക്കാണ് തലയ്ക്ക് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ അരൂര്‍ കെല്‍ട്രോണ്‍ കവലക്ക് തെക്കുവശത്തായിരുന്നു അപകടം.
ലോറി നിര്‍ത്തി രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ നിയന്ത്രണം തെറ്റിയ മിനിലോറി പിന്നില്‍ ഇടിക്കുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്ന് ചരക്ക് ഇറക്കി കാലിക്ക് ഈറോഡിലേക്ക് പോവുകയായിരുന്നു ലോറി. തിരുവനന്തപുരത്ത് നിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി.
Keywords: News, Kerala, Accident, Injured, One injured in road accident.