ബെംഗ്‌ളൂറു: (www.kvartha.com) ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ഓടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൈഗ്രൗന്‍ഡ്‌സ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എം നാഗരാജു(50)വാണ് മരിച്ചത്. അപകടത്തിന് ശേഷം ഓടോറിക്ഷാ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി. ബെംഗ്‌ളൂറു ബസവേശ്വര സര്‍കിളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ജര്‍മന്‍ ചാന്‍സലറുടെ ബെംഗ്‌ളൂറു സന്ദര്‍ശനത്തിനായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്. നാഗരാജുവിനെ ഓള്‍ഡ് എയര്‍പോര്‍ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
Keywords: News, National, Police, Accident, Death, Auto Driver, On-duty traffic cop knocked down by speeding auto rickshaw dies.