നോയിഡ: (www.kvartha.com) ഹൗസിംഗ് സൊസൈറ്റിയിലെ കാറുകള്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. രാംരാജ് (25) ആണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ കാര്‍ ക്ലീനിങ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതികാരമായാണ് യുവാവ് കാറുകഴള്‍ നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സെക്ടര്‍ 75 ലെ മാക്സ്ബ്ലിസ് വൈറ്റ് ഹൗസ് സൊസൈറ്റിയില്‍ ബുധനാഴ്ചയാണ് സംഭവം.
പൊലീസ് പറയുന്നത്: 2016 മുതല്‍ രാംരാജ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ചില താമസക്കാര്‍ ഇയാളുടെ ജോലിക്ക് ഗുണനിലവാരമില്ലെന്ന കാരണത്താല്‍ ഇയാളെ ഒഴിവാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ഇയാളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച സൊസൈറ്റിയില്‍ എത്തിയ രാംരാജ് നിര്‍ത്തിയിട്ട 14 കാറുകള്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ചു. സിസിടിവി പരിശോധിച്ചാണ് സംഭവത്തിന് പിന്നില്‍ രാംരാജാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് ആരാണ് ആസിഡ് നല്‍കിയതെന്നതടക്കമുള്ള വിഷയങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
Keywords: News, National, Arrested, Police, Court, Crime, Car, Noida: Fired from job, car cleaner pours acid on dozen vehicles; Man arrested.