Follow KVARTHA on Google news Follow Us!
ad

JNU rules | ജെഎൻയു കാംപസിൽ പ്രതിഷേധിച്ചാൽ 30,000 രൂപ വരെ പിഴ; അക്രമത്തിന് പ്രവേശനം റദ്ദാക്കും; പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

New JNU rules: Rs 30,000 fine for dharna, admission cancellation for violence #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഏതെങ്കിലും വിദ്യാർഥി ഇനി സമരം നടത്തിയാൽ 20,000 മുതൽ 30,000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. ഇതിനുപുറമെ, കാംപസ്, ഹോസ്റ്റൽ, ക്ലാസ്റൂം എന്നിവിടങ്ങളിൽ നാശനഷ്ടം അല്ലെങ്കിൽ അക്രമം എന്നിവയ്ക്ക് പ്രവേശനം റദ്ദാക്കും. ഭേദഗതി വരുത്തിയ ജെഎൻയു നിയമം ഫെബ്രുവരി മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതിൽ ആറ് പോയിന്റുകളിൽ വിദ്യാർഥികൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ഈ നിയമങ്ങൾ ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ പ്രവേശനം നേടിയ പാർട്ട് ടൈം വിദ്യാർഥികൾ ഉൾപ്പെടെ, സർവകലാശാലയിലെ എല്ലാ വിദ്യാർഥികൾക്കും നിയമങ്ങൾ ബാധകമാകുമെന്ന് രേഖ പറയുന്നു. ഒരു വിദ്യാർഥി കാംപസിൽ കുത്തിയിരിപ്പും അക്രമവും നടത്തുന്നതായി കണ്ടെത്തിയാൽ 20,000 രൂപ മുതൽ 30,000 രൂപ വരെ പിഴ ഈടാക്കാനും പ്രവേശനം റദ്ദാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രതിഷേധം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രവൃത്തികൾക്കുള്ള ശിക്ഷയും പ്രോക്ടോറിയൽ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ നിയമം വ്യക്തമാക്കുന്നു. 

New Delhi, News, National, JNU, Dharna, University, Fine, Students, New JNU rules: Rs 30,000 fine for dharna, admission cancellation for violence.

പ്രതിഷേധങ്ങളും സംഘർഷങ്ങളും അക്രമ സംഭവങ്ങളും ജെഎൻയുവിൽ പതിവായതോടെയാണ്  ഇത് കർശനമായി നേരിടാൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തിയത്. പുതിയ നിയമങ്ങൾ സർവകലാശാലയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന ബോഡിയായ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചു.

ഇനി ജെഎൻയു കാമ്പസിൽ എന്തെങ്കിലും ബഹളമുണ്ടായാൽ അതിന്റെ പരാതി ബന്ധപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാക്കൾക്ക് അയയ്ക്കും. വിദ്യാർഥികളുടെ എല്ലാ വിവരങ്ങളും രക്ഷിതാക്കൾക്ക് നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഹോസ്റ്റൽ മുറികളിൽ അനധികൃതമായി കടക്കൽ, അധിക്ഷേപകരമായ ഭാഷ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപെടുന്ന 17 കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ സർവകലാശാലാ ഭരണകൂടം പട്ടികപ്പെടുത്തിയിട്ടുണ്ട്. പരാതി പരിഹാര സമിതി വിദ്യാർഥികളുടെയും അധ്യാപകരുടെയും കാര്യങ്ങൾ പരിശോധിക്കും. 

ഘരാവോ, പികറ്റിംഗ് അല്ലെങ്കിൽ സാധാരണ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ഏതെങ്കിലും സംഭവങ്ങൾ പോലുള്ള എല്ലാ അക്രമങ്ങൾക്കും ബലപ്രയോഗങ്ങൾക്കും പുതിയ നിയമങ്ങൾ ശിക്ഷ നിർദേശിക്കുന്നു. പുതിയ നിയമത്തിൽ, അധ്യാപകരും വിദ്യാർഥികളുമായി ബന്ധപ്പെട്ട കേസുകൾ സർവകലാശാല, സ്കൂൾ, കേന്ദ്ര തലത്തിലുള്ള പരാതി പരിഹാര സമിതിക്ക് കൈമാറും. ലൈംഗികാതിക്രമം, പീഡനം, റാഗിംഗ് തുടങ്ങിയവ ചീഫ് പ്രോക്ടറുടെ ഓഫീസിന്റെ പരിധിയിൽ വരും.

Keywords: New Delhi, News, National, JNU, Dharna, University, Fine, Students, New JNU rules: Rs 30,000 fine for dharna, admission cancellation for violence.

Post a Comment