Follow KVARTHA on Google news Follow Us!
ad

Found Dead | യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍; ഭര്‍ത്താവിനെയും 2 മക്കളെയും കാണാനില്ലെന്ന് പൊലീസ്

ന്യൂഡെല്‍ഹി: (www.kvartha.com) യുവതിയുടെ മൃതദേഹം വാടക വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നിഷ (25) എന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വടക്കുകിഴക്കന്‍ ന്യൂഡെല്‍ഹിയിലെ കരവാല്‍ നഗര്‍ ഏരിയയിലാണ് സംഭവം.

പൊലീസ് പറയുന്നത്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ നിഷയുടെ ഭര്‍ത്താവ് അസീസ് ഭജന്‍പുരയിലെ ഒരു ഗ്ലാസ് കടയിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ വ്യാഴാഴ്ച ജോലിക്കും എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അയല്‍വാസികള്‍ ആണ് ആദ്യം സംഭവം അറിയുന്നത്. വീട് അടച്ചിട്ടിരിക്കുന്നത് കണ്ട് അയല്‍വാസികളെത്തിയപ്പോഴാണ് നിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

New Delhi, News, National, Police, Crime, Found Dead, New Delhi: Woman found dead in house.

ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. അസീസിനെയും രണ്ട് മക്കളെയും കാണാനില്ല. അസീസും നിഷയും വിവാഹിതരായിട്ട് ഒന്‍പത് വര്‍ഷമായി. കുറേ നാളായി ഇവരുവരും നിരന്തരം വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ അറിയിച്ചു.

മറ്റൊരു പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതിമാര്‍ അഞ്ച് ദിവസം മുമ്പാണ് പുതിയ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിഷയുടെ മൃതദേഹം പോസ്റ്റുമാര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസീസിനെയും മക്കളെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Keywords: New Delhi, News, National, Police, Crime, Found Dead, New Delhi: Woman found dead in house.

Post a Comment