Follow KVARTHA on Google news Follow Us!
ad

Body Found | മെട്രോ നിര്‍മാണ പരിസരത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി; ശരീരാവശിഷ്ടങ്ങള്‍ ബാഗിലാക്കിയ നിലയിലാണെന്ന് പൊലീസ്

New Delhi: Dead body of woman found
ന്യൂഡെല്‍ഹി: (www.kvartha.com) മെട്രോ നിര്‍മാണ പരിസരത്ത് നിന്നും മൃതദേഹം കണ്ടെത്തി. ബാഗിലാക്കിയ നിലയിലായിരുന്നു യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് പറയുന്നത്: തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ സരായ് കാലേ ഖാനിലെ മെട്രോ നിര്‍മാണ സ്ഥലത്താണ് ബാഗില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതത്. ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മെട്രോ നിര്‍മാണ സ്ഥലത്തിന്റെ മേല്‍പ്പാലത്തോട് ചേര്‍ന്നുള്ള സരായ് കാലെ ഖാന്‍ സമീപമായിരുന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ രാജേഷ് ദിയോ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. 

New Delhi, News, National, Police, Woman, Case, New Delhi: Dead body of woman found.

ശരീരാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ ശരീര ഭാഗങ്ങള്‍ പൊലീസ് എയിംസ് ട്രോമ സെന്ററിലേക്ക് അയച്ചു. നിലവില്‍ യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: New Delhi, News, National, Police, Woman, Case, New Delhi: Dead body of woman found.

Post a Comment