കൊഹിമ: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി രണ്ട് വനിതാ സ്ഥാനാർഥികളെ വിജയിപ്പിച്ച് നാഗാലാൻഡ് ചരിത്രം സൃഷ്ടിച്ചു. സൽഹൗതുവോനുവോ ക്രൂസെ, ഹെകാനി ജഖാലു എന്നിവരാണ് വിജയിച്ചത്. രണ്ട് പേരും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (NDPP) സ്ഥാനാർഥികളാണ്. വെസ്റ്റേൺ അംഗാമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസെ വിജയിച്ചപ്പോൾ ദിമാപൂർ മൂന്ന് മണ്ഡലത്തിൽ ഹെകാനി ജഖാലു വിജയിച്ചു.
1963ൽ നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ചതിന് ശേഷം 60 അംഗ നിയമസഭയിലേക്ക് ഇതുവരെ ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. നേരത്തെയും സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. ഈ വർഷം തെരഞ്ഞെടുപ്പിൽ നാല് വനിതാ സ്ഥാനാർത്ഥികളാണ് മത്സരംഗത്ത് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ റോസി തോംസൺ, ബിജെപിയുടെ കഹുലി സേമ എന്നിവരാണ് മറ്റ് രണ്ടുപേർ.
പ്രാദേശിക ഹോട്ടൽ ഉടമയാണ് സൽഹൗതുവോനുവോ ക്രൂസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും ക്രൂസിനായി പ്രചാരണം നടത്തിയിരുന്നു. ഡെൽഹി യൂണിവേഴ്സിറ്റി ബിരുദധാരിയും അവിടെ അധ്യാപികയുമാണ് ജഖാലു. യുഎസിൽ വിദ്യാഭ്യാസം നേടിയ ഇവർ അഭിഭാഷകയും സാമൂഹിക സംരംഭകയും യൂത്ത്നെറ്റിന്റെ സ്ഥാപകയുമാണ്.
Keywords: News, National, Election ,Tripura-Meghalaya-Nagaland-Election, Women, Winner, Nagaland scripts history in assembly election, elects 2 women candidates for first time.