Follow KVARTHA on Google news Follow Us!
ad

MV jayarajan | സ്വര്‍ണകടത്ത് കേസിലെ പ്രതിയുടെ ലൈവ് ആരോപണം ലൈവായി പൊളിഞ്ഞുവെന്ന് എം വി ജയരാജന്‍

MV jayarajan about gold smuggling accused's live allegation, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തു തീര്‍ക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന ലൈവ് ആരോപണം പച്ചക്കള്ളമായതിനാല്‍ ലൈവായി തന്നെ പൊളിഞ്ഞുപോയി എന്ന് സിപിഎം ജില്ല സെക്രടറി എം വി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും, സംസ്ഥാന ത്തോട് കാട്ടുന്ന അവഗണനയ്ക്കും, വര്‍ഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ വന്‍ വിജയമായി മാറിയതോടെ വിറളിപൂണ്ടവരുടെ രാഷ്ട്രീയ ഗൂഡോലോചനയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ ആരോപണം എന്നും അദ്ദേഹം പറഞ്ഞു.
           
Latest-News, Kerala, Kannur, Top-Headlines, Video, Political-News, Politics, Smuggling, Allegation, Controversy, M.V Jayarajan, CPM, MV jayarajan about gold smuggling accused's live allegation.

ഇത്തരം കാര്യങ്ങള്‍ നേരത്തെ അവജ്ഞയോടെ തള്ളിക്കളഞ്ഞ ജനങ്ങള്‍ ഈ കള്ള പ്രചരണത്തെയും തിരസ്‌കരിക്കുക തന്നെ ചെയ്യും. ഇതിനു മുമ്പ് ക്രിമിനല്‍ കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ വഴിയായിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളായതിനാല്‍ ജനങ്ങള്‍ വിശ്വസിക്കാതായി. റിപോര്‍ടര്‍മാരുടെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് പലപ്പോഴും മറുമടി പറയാന്‍ കഴിയാതെ വന്നു. ഇതിന് മുമ്പും മറ്റൊരു ദൂതന്‍ തന്നെ സമീപിച്ചിരുന്നു എന്ന പച്ചക്കള്ളം പ്രതി തട്ടിവിട്ടിരുന്നു.

അതിനുണ്ടായ ആയുസ് പോലും ഇപ്പോഴത്തെ ലൈവ് ആരോപണത്തിന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയാന്‍ ഇടയായി. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ പുതിയ ലേബലോടെ മാര്‍കറ്റില്‍ ഇറക്കിയ പ്രതിയുടെ ചരിത്രത്തിന് ആയുസുകള്‍ മണിക്കൂറുകള്‍ മാത്രമായെന്നും സത്യത്തിന്റെ കണികപോലും ഇല്ലാത്ത കള്ളക്കഥ തയ്യാറാക്കിയ പ്രതിയോ പ്രതിയുടെ ഉപദേശകരോ കരുതിക്കാണില്ല എന്നും അദ്ദേഹം പറഞ്ഞു.


മൂന്നുദിവസം മുമ്പ് ബെംഗ്ളൂറിലെ ഒരു ഹോടെലില്‍ വച്ച് വിജയി എന്നയാളുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്നും അങ്ങനെ ചെയ്താല്‍ 30 കോടി രൂപ പ്രതിഫലം തരാമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാന്‍ വിസ നല്‍കാമെന്നും അല്ലാതിരുന്നാല്‍ പലതും നേരിടേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രടറിയുടെ ദൂതനായ വിജയ് പിള്ള പറഞ്ഞുവെന്നാണ് പ്രതി ലൈവില്‍ പറഞ്ഞത്. സോഷ്യല്‍മീഡിയ ലൈവ് ആകുമ്പോള്‍ റിപോര്‍ടമാരുടെ ചോദ്യമൊന്നും ഉണ്ടാവില്ലല്ലോ എന്ന് അദ്ദേഹം പരിഹസിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Video, Political-News, Politics, Smuggling, Allegation, Controversy, M.V Jayarajan, CPM, MV jayarajan about gold smuggling accused's live allegation.
< !- START disable copy paste -->

Post a Comment