മുംബൈ: (www.kvartha.com) വീട്ടമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി. 53കാരിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവകത്തില്‍ ഇവരുടെ 22കാരിയായ മകളെ മകളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിസിപി പ്രവീണ്‍ മുണ്ടെ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Keywords: Mumbai, News, National, Police, Crime, Custody, Mumbai: Woman’s body found in plastic bag, 22 year old girl taken into custody.