മുംബൈ: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ഓടോറിക്ഷയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഓടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയും ഏഴ് വയസുള്ള മകളുമാണ് മരിച്ചത്.
മുബൈയില്‍ അന്ധേരിക്കടുത്ത് ജോഗേശ്വരിയിലാണ് സംഭവം. വൈകുന്നേരം 5.30 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Keywords: Mumbai, News, National, Accident, Death, Police, Mumbai: Mother-daughter dead after iron pipe falls on auto in Jogeshwari.