ഭോപാല്‍: (www.kvartha.com) വിവാഹ ചടങ്ങുകള്‍ക്കിടെ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. വരന്റെ അമ്മയും ഭാര്യാസഹോദരിയും അമ്മായിയും വിവാഹിതരായ രണ്ട് സഹോദരിമാരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
ഗുരുതര പരുക്കേറ്റ വരന്റെ അമ്മ, ഭാര്യാസഹോദരി, അമ്മായി, വിവാഹിതരായ രണ്ട് സഹോദരിമാര്‍ എന്നിവരെ ഡെല്‍ഹിയിലെ എയിംസിലേക്ക് മാറ്റാനുള്ള ശ്രമമുണ്ടായെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, National, Death, Injured, Police, MP: 5 of groom's family, including his mother, die as cylinder explodes.