Follow KVARTHA on Google news Follow Us!
ad

Theft | മൂവാറ്റുപുഴയില്‍ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ മുറിയില്‍ മോഷണം; 'പണം നഷ്ടമായി, ചോദ്യപേപര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ല'

Moovattupuzha: Theft in Higher secondary school #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൂവാറ്റുപുഴ: (www.kvartha.com) ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നിന്ന് പണം മോഷണം പോയതായി പരാതി. ചോദ്യപേപര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നതെന്നും എന്നാല്‍ ചോദ്യപേപര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ചോദ്യപേപര്‍ സൂക്ഷിച്ച അലമാര സീല്‍ വച്ച് പൂട്ടിയിരുന്നു. അതിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

ചോദ്യപേപര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷം പൊലീസ് പറയുന്നത്. എന്നാല്‍ ഹയര്‍സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്ഥലത്തെത്തി അലമാറ തുറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തും. ഇപ്പോള്‍ സ്ഥലം പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്.

News, Kerala, theft, Police, school, Moovattupuzha: Theft in Higher secondary school.

ശനിയാഴ്ച രാത്രി 10 മണിക്കും 11 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സ്‌കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് വാതില്‍ കല്ലുകൊണ്ട് തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ കയറിയെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Keywords: News, Kerala, theft, Police, school, Moovattupuzha: Theft in Higher secondary school.

Post a Comment