കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലിലെ കാപ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.കാപ്പാതടവുകാരനായ ആഷിക്കിന്റെ കൈയ്യില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ജയില്‍ അധികൃതര്‍ സെല്ലുകളില്‍ നടത്തിയ വ്യാപക പരിശോധനയെ തുടര്‍ന്നാണ് ഒളിപ്പിച്ചുവച്ച നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റൊരു കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളിലെ തടവുകാരുടെ സെല്ലിലേക്ക് മൊബൈല്‍ ഫോണുകള്‍ പ്രവഹിക്കുന്നത് കാരണം ജയില്‍ അധികൃതര്‍ക്കെതിരെ സുരക്ഷാഭീഷണി ആരോപണം ഉയരുന്നുണ്ട്.
സ്മാര്‍ട് ഫോണ്‍ ഉള്‍പെടെയുളളവയാണ് ജയില്‍ സെലിനുളളില്‍ നിന്നും പിടികൂടുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ നിരോധിത വസ്തുവാണെങ്കിലും തടവുകാരുടെ കൈയ്യില്‍ ഇതെങ്ങനെയെത്തുന്നുവെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജയിലില്‍ തുടചയായി നടത്തുന്ന റെയ്ഡുകളില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്നത് മൊബൈല്‍ ഫോണുകളാണ്.
Keywords: Kannur, News, Kerala, Seized, Jail, Crime, Mobile, Mobile phone seized from prisoner in Kannur Central Jail.